ഗ്രീന്‍ ശബരിമല ക്യാമ്ബയിനുമായി മോഹന്‍ലാല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ്രീന്‍ ശബരിമല ക്യാമ്ബയിനുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: ഗ്രീന്‍ ശബരിമല ക്യാമ്ബയിനുമായി മോഹന്‍ലാല്‍. സംസ്ഥാന സര്‍ക്കാരിന്റെ ക്യാമ്ബയിനുമായാണ് മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയും പരിസരവും പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പ്രചാരണ പരിപാടികള്‍ക്കാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്നത്. ആചാരങ്ങള്‍ക്ക് വിരുദ്ധമായി പമ്ബയില്‍ തുണികളും മാലകളും നിക്ഷേപിക്കരുതെന്നും, ഇരുമുടിക്കെട്ടുകളിലടക്കം പ്ലാസ്റ്റിക് ഒഴിവാക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും നിലപടുംയാണ് മോഹന്‍ ലാല്‍ എത്തിയത്.

പ്രശസ്ത സംവിധായകന്‍ രാജീവ് നാഥാണ് മോഹന്‍ലാലിന്റെ വീഡിയോ സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഗ്രീന്‍ ശബരിമല പ്രചാരണ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.