ഓണമ​ടുക്കുന്നത്തോടെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല കുതിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓണമ​ടുക്കുന്നത്തോടെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല കുതിക്കുന്നു

പാ​ല​ക്കാ​ട്: ജി.​എ​സ്.​ടി ന​ട​പ്പാ​ക്കിയിട്ടും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല കുതിക്കുന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ശ​രാ​ശ​രി 10 ശ​ത​മാ​ന​മാ​ണ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ വ​ർ​ധി​ച്ച​ത്. ജി.​എ​സ്.​ടി ന​ട​പ്പാ​ക്കു​മ്പോ​ൾ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടേ​ത​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് നി​കു​തി​യീ​ടാ​ക്ക​ത്ത​തി​നാ​ൽ വി​ല കു​റ​യു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ഗ്ദാ​നം.

ഉ​ണ​ക്ക​മു​ള​ക്, മ​ല്ലി, മു​തി​ര, ഉ​ഴു​ന്ന്, ക​ട​ല, പ​രി​പ്പ് എ​ന്നി​വ​യു​ടെ വി​ല​യി​ൽ പൊ​തു​വി​പ​ണി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. പ​ഞ്ച​സാ​ര, ക​ട​ല, ചെ​റു​പ​യ​ർ, ജീ​ര​കം തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി. മ​ഞ്ഞ​ൾ, മ​ല്ലി, മു​ള​ക്, വ​ലി​യ ജീ​ര​കം എ​ന്നി​വ​ക്ക് അ​ഞ്ച് ശ​ത​മാ​ന​മാ​ണ് ജി.​എ​സ്.​ടി​യി​ൽ നി​കു​തി​യേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ക്ക് നി​കു​തി​യീ​ടാ​ക്കു​ന്നു​മി​ല്ല. ക​ഴി​ഞ്ഞ ആ​ഴ്ച 65 രൂ​പ​യാ​യി​രു​ന്ന ഒ​രു​കി​ലോ ഉ​ണ​ക്ക​മു​ള​കി​​ന്‍റെ വി​ല ഇ​പ്പോ​ൾ 70 രൂ​പ​യാ​യി ഉ​യ​ർ​ന്ന​പ്പോ​ൾ മു​തി​ര​യു​ടെ വി​ല 10 രൂ​പ വ​ർ​ധി​ച്ച് 80ലെ​ത്തി. പ​രി​പ്പ് അ​ഞ്ചു​രൂ​പ വ​ർ​ധി​ച്ച് 65ലെ​ത്തി​യ​പ്പോ​ൾ മ​ല്ലി​ക്ക് എ​ട്ടു​രൂ​പ​യു​ടെ വ​ർ​ധ​ന​.

മ​ഞ്ഞ​ൾ വി​ല 90 ക​ട​ന്നു. ജി.​എ​സ്.​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ അ​രി​യു​ടെ വി​ല​യി​ലും കു​റ​വി​ല്ല. വെ​ളി​ച്ചെ​ണ്ണ വി​ല​യി​ൽ ലി​റ്റ​റി​ന് ശ​രാ​ശ​രി അ​ഞ്ചു​രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. ഉ​ൽ​പാ​ദ​ന​ത്തി​ലെ കു​റ​വാ​ണ് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മൊ​ത്ത വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. പ​ച്ച​ക്ക​റി വി​ല​യി​ൽ സ​വാ​ള​യു​ടെ വി​ല താ​ഴോ​ട്ടി​റ​ങ്ങി​യി​ല്ല. ത​ക്കാ​ളി വി​ല 35 രൂ​പ​യി​ലെ​ത്തി​യ​പ്പോ​ൾ നേ​ന്ത്ര​ക്കാ​യ​യാ​ണ് വി​ല കൂ​ടി​യ മ​റ്റൊ​രി​നം.

നേ​ന്ത്ര​പ്പ​ഴം കി​ലോ​ക്ക് 60 രൂ​പ ക​ട​ന്നു. ഓ​ണ​മ​ടു​ക്കു​ന്ന​തോ​ടെ വി​ല ഇ​നി​യും ഉ​യ​രും. പ​ല​ച​ര​ക്ക് വി​ല​യി​ലും ഓ​ണ സീ​സ​ൺ അ​ടു​ക്കു​ന്ന​തോ​ടെ വ​ർ​ധ​ന​വു​ണ്ടാ​കും. 


LATEST NEWS