കൊച്ചി മെട്രോ:  ഏലിയാസ് ജോര്‍ജിന്റെ  ഇംഗ്ലീഷ് പ്രസംഗത്തിന്നെതിരെ    മന്ത്രി ജി.സുധാകരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി മെട്രോ:  ഏലിയാസ് ജോര്‍ജിന്റെ  ഇംഗ്ലീഷ് പ്രസംഗത്തിന്നെതിരെ    മന്ത്രി ജി.സുധാകരന്‍

  ആലപ്പുഴ: . കൊച്ചി മെട്രോയുടെ ഉദ്ഘാടനവേളയിൽ സ്വാഗതപ്രസംഗകൻ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എംഡി ഏലിയാസ് ജോര്‍ജ് ഇംഗ്ലീഷില്‍ സംസാരിച്ചതിനെതിരെ മന്ത്രി ജി.സുധാകരന്‍. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേളയിൽ സ്വാഗതപ്രസംഗകൻ ഇംഗ്ലിഷിലാണു സംസാരിച്ചത്.  കേരളത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ പ്രാസംഗികരും അവതാരകരും ഇംഗ്ലിഷിൽ സംസാരിക്കുന്നതു വിദേശഭാഷകളോടും വസ്തുക്കളോടുമുള്ള അമിത വിധേയത്തമാണ്.  സുധാകരന്‍ പറഞ്ഞു.

പ്രധാനമന്ത്രി എത്തിയ ശേഷമായിരുന്നെങ്കിൽ അദ്ദേഹത്തിനു മനസ്സിലാകാൻ വേണ്ടിയാണെന്നു പറയാം. എന്നാൽ, നരേന്ദ്ര മോദി വേദിയിലെത്തുന്നതിനു മുൻപേ അവതാരക ഇംഗ്ലിഷിലാണു സംസാരിച്ചത്. ഇത്രയും മലയാളികൾ മാത്രമുള്ള വേദിയിൽ ഇംഗ്ലിഷിൽ സംസാരിക്കുന്നത് സായിപ്പിനോടുള്ള വിധേയത്തമാണ്.

കേരളത്തിലെ ഭാഷയോടും ഇവിടെ ഉൽപാദിപ്പിക്കുന്നതിനോടും മലയാളികൾക്കു താൽപര്യമില്ല. വിദേശ നിർമിത വസ്‌തുക്കളാണു നല്ലതെന്ന മിഥ്യാധാരണ മാറിയാലേ നമ്മുടെ നാടു പുരോഗമിക്കൂ.  സുധാകരൻ അഭിപ്രായപ്പെടുന്നു. .


LATEST NEWS