വിവരമില്ലാത്തവരും കമ്യൂണിസം എന്താണെന്ന് അറിയാത്തവരുമാണ് ശൃംഗേരി മഠാധിപതിയെ സന്ദർശിച്ച കാര്യം വിവാദമാക്കുന്നത്:  ജി.സുധാകരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വിവരമില്ലാത്തവരും കമ്യൂണിസം എന്താണെന്ന് അറിയാത്തവരുമാണ് ശൃംഗേരി മഠാധിപതിയെ സന്ദർശിച്ച കാര്യം വിവാദമാക്കുന്നത്:  ജി.സുധാകരന്‍

ആലപ്പുഴ : വിവരമില്ലാത്തവരും കമ്യൂണിസം എന്താണെന്ന് അറിയാത്തവരുമാണ് ശൃംഗേരി മഠാധിപതിയെ സന്ദർശിച്ച കാര്യം വിവാദമാക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ശൃംഗേരി മഠാധിപതിയെ സന്ദർശിക്കാൻ പഴങ്ങളുടെ താലവുമായി പോയത് വിവാദമായപ്പോള്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘സംസ്ഥാന സർക്കാരിന്റെ അതിഥിയായിരുന്നു അദ്ദേഹം.  എന്റെ നിയോജക മണ്ഡലത്തിലെത്തിയപ്പോൾ കാണാൻ പോയി.  പൊന്നാട സ്വീകരിക്കില്ലെന്നും പഴങ്ങൾ മതിയെന്നും പറഞ്ഞതിനാൽ നാല് ആപ്പിളും നാല് ഓറഞ്ചും രണ്ടു മാതളവും വാങ്ങി താലത്തിൽ വച്ചുകൊടുത്തു തൊഴുതു. അതു സർക്കാരിന്റെ മര്യാദയാണ്. അല്ലാതെ കാലിൽ പിടിക്കാനൊന്നും പോയില്ല.

ഞാൻ മഠാധിപതിക്കു പഴം സമർപ്പിക്കുന്ന ചിത്രത്തിന് ‘ഉദരം നിമിത്തം’ എന്ന അടിക്കുറിപ്പു നൽകി ബിജെപി നേതാവ് കെ.സുരേന്ദ്രൻ പോസ്റ്റ് ചെയ്തു.  ആ ചിത്രത്തിൽ മഠാധിപതിയുടെ വയറും അദ്ദേഹത്തിനു കഴിക്കാൻ ഞാൻ നൽകിയ പഴവുമേയുള്ളു. എന്റെ വയറില്ല. അപ്പോൾ ആരുടെ ഉദരത്തെക്കുറിച്ചാണു സുരേന്ദ്രൻ കളിയാക്കി പോസ്റ്റ് ചെയ്തത്? സുധാകരന്‍ ചോദിക്കുന്നു. എന്നെ കളിയാക്കാൻ ഉദ്ദേശിച്ച് മഠാധിപതിയെ കളിയാക്കുകയാണ് കെ.സുരേന്ദ്രന്‍  ചെയ്തത്.

ഇതാണു ബിജെപി. സുധാകരന്‍ പറയുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിംഹാസനം മാറ്റിയതു തിരുവനന്തപുരത്ത് ആയതുകൊണ്ടാണ്. പാവപ്പെട്ട ആലപ്പുഴയിൽ സിംഹാസനമൊന്നുമില്ല. സുധാകരന്‍ പറഞ്ഞു. 


LATEST NEWS