മാലിന്യ സംസ്ക്കരണ  യൂസര്‍ഫീക്കെതിരെ നടക്കുന്നത്  തെറ്റിദ്ധാരണാജനകമായ പ്രചാരണം;: ഹരിതകേരളം മിഷന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മാലിന്യ സംസ്ക്കരണ  യൂസര്‍ഫീക്കെതിരെ നടക്കുന്നത്  തെറ്റിദ്ധാരണാജനകമായ പ്രചാരണം;: ഹരിതകേരളം മിഷന്‍ 

തിരുവനന്തപുരം: മാലിന്യ സംസ്ക്കരണത്തിനു  തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍മാന്‍ ടി.എന്‍.സീമ അന്വേഷണത്തോട് പറഞ്ഞു. നിരക്കുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് ആരും ശ്രദ്ധിച്ചിട്ടില്ല. ഇതാണ് തെറ്റിദ്ധാരണ പരക്കാന്‍ കാരണം. ടി.എന്‍.സീമ പറഞ്ഞു.

സ്വന്തമായി മാലിന്യ സംസ്ക്കരണം നടത്തുന്ന വീടുകളില്‍  കര്‍മ്മ സേനാംഗങ്ങള്‍  രണ്ട് തവണ പരിശോധന നടത്തുകയും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. അതിനു 60 രൂപ ഈടാക്കുന്നുണ്ട്. കിച്ചന്‍ ബിന്‍ ഉപയോഗിക്കുന്ന വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചകിരിച്ചോര്‍ നല്‍കുകയും ജൈവവളം ശേഖരിക്കുകയും ചെയ്യേണ്ടി വരുന്നതിനാല്‍ അതിനു 250 രൂപ ആവശ്യപ്പെടുന്നുണ്ട്. ചില വീടുകളില്‍ ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്. അതിനു ഇനോക്കുലം ഉള്‍പ്പെടെ, കൃഷി പരിപാലിക്കുന്നതിനു, അജൈവ മാലിന്യ ശേഖരണം ഉള്‍പ്പെടെ 300 രൂപ ഈടാക്കുന്നുണ്ട്.

എല്ലാ ദിവസവും വീടുകളില്‍ എത്തി ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 800 രൂപ പരമാവധി തുകയാണ്. അതാത് പ്രദേശങ്ങള്‍ അനുസൃതമായി തീരുമാനമേടുക്കാവുന്ന വിധമാണ് ഇത് തീരുമാനിച്ചിരിക്കുന്നത്. അല്ലാതെ നിര്‍ബന്ധപൂര്‍വ്വം 800 എന്നല്ല. പക്ഷെ പ്രചാരണം മറുവിധത്തിലാണ്. നടക്കുന്നത്.  

സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള നിരന്തര യത്നത്തിലാണ് ഹരിത കേരളം മിഷന്‍. മാലിന്യ സംസ്ക്കരണത്തിന്നുള്ള സുസ്ഥിര പരിഹാര യജ്ഞമാണ് നടക്കുന്നത്.  സ്വാതന്ത്ര ദിനാഘോഷം നടക്കുമ്പോള്‍ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പ്രഖ്യാപനവും നടത്തുന്നുണ്ട്. ഹരിതകേരളം മിഷന്‍ അറിയിക്കുന്നു. 


LATEST NEWS