എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാളെ  ഹ​ർ​ത്താ​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാളെ  ഹ​ർ​ത്താ​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാളെ  ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​ൻ ബി​ജെ​പി  ആ​ഹ്വാ​നം ചെ​യ്തു. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ഹ​ർ​ത്താ​ലി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​യി ബിജെപി  അ​റി​യി​ച്ചു.  

എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ർ​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടാ​ണെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു. ക​ണ്ണ​വ​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ശ്യാ​മ​പ്ര​സാ​ദി​നെ കാ​റി​ൽ എ​ത്തി​യ മു​ഖം​മൂ​ടി സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാ​മ​പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.  


LATEST NEWS