പാറശാലയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ കല്ലേറ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാറശാലയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ കല്ലേറ്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ  പാറശാലയില്‍ തമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസിന് നേരെ കല്ലേറ്. കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എത്തിയ ബസിന് നേരെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും കല്ലെറിയുകയായിരുന്നു.ബസിന്‍റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. കൊല്ലംകോട് ഭാഗത്തു നിന്നും മാര്‍ത്താണ്ഡത്തിന് സര്‍വീസ് നടത്തിയ ബസിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


LATEST NEWS