63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് മുക്കി ?

63 ലക്ഷം രൂപയുടെ കുഴല്‍പ്പണം മുക്കിയ ആലുവ പോലീസിനെതിരെ ഒരു അന്വേഷണവും അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടന്നിട്ടില്ല. 2010 ഡിസംബര്‍ 13 നായിരുന്നു ആലുവ റൂറല്‍ എഎസ്പി ജയനാഥ് കുഴല്‍പ്പണം പിടിച്ചത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് മുക്കി ?

കൊച്ചി:  63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് മുക്കിയതായി പരാതി. 2010 ഡിസംബര്‍ പതിമൂന്നിനായിരുന്നു കുഴല്‍പ്പണം ആലുവ റൂറല്‍ എഎസ്പി ജയനാഥ് പിടികൂടിയത്. പിന്നീട് ഈ കുഴല്‍പ്പണത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അതായത് 63 ലക്ഷം രൂപ പോലീസ് മുക്കിയെന്ന് സാരം. 
    ബ്ലൂഫിലിം തീയേറ്ററില്‍ നിന്ന് പിടിച്ചശേഷം കൈക്കൂലി വാങ്ങി ബ്ലൂഫിലിമിനു പകരം ഭക്തഹനുമാനെ പോലെയുള്ള ചലച്ചിത്രം കോടതിയില്‍ തൊണ്ടിയായി ഹാജരാക്കിയത് സമീപകാല ചരിത്രമാണ്. അതേപോലാണ് 63 ലക്ഷം കുഴല്‍പ്പണത്തിന്റെ കാര്യം. 
    63 ലക്ഷം കുഴല്‍പ്പണം പിടികൂടിയ സംഭവം എല്ലാ പത്രങ്ങളിലും വന്‍ വാര്‍ത്തയായിരുന്നു. 2010 ഡിസംബര്‍ 14 ലെ പത്രങ്ങളിലായിരുന്നു അത്. അന്ന് മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത തെളിവായി ചുവടെ ചേര്‍ക്കുന്നു. 


    തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേയ്ക്ക് കൊണ്ടു വന്ന 63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. തൃശ്ശൂര്‍ പറപ്പൂക്കര സ്വദേശി രാജീവിനെയാണ് വലിയ ബാഗ് നിറയെ നോട്ടുകെട്ടുകളുമായി എറണാകുളം റൂറല്‍ എഎസ്പി ജയനാഥ് പിടികൂടിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകളാണ് ബാഗില്‍ ഉണ്ടായിരുന്നത്. തൃക്കാക്കര ഊണിച്ചിറയ്ക്ക് സമീപമുള്ള കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ പറവൂര്‍ കവലയില്‍ വെച്ചാണ് രാജീവ് പോലീസ് സംഘത്തിന്റെ വലയിലായത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരുകോടി രൂപ വരെ രാജീവ് ഇതേ റൂട്ടില്‍ കൂടി കടത്തിയിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. 
    300കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ മദിനീനിയുടെ ഡ്രൈവറാണ് കുഴല്‍പ്പണവുമായി പിടിയിലായ രാജീവ്. 63 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ കട്ടപ്പന സ്വദേശിയും ജനശക്തി എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമായ എംഎല്‍ അഗസ്തി പോലീസ് ആസ്ഥാനത്തേയ്ക്ക് വിവരാവകാശപ്രകാരം അയച്ച കത്തിന് കിട്ടിയ മറുപടിയില്‍ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലായെന്നായിരുന്നു. അതായത് 63 ലക്ഷം രൂപയുടെ കുഴല്‍പ്പണത്തെ സംബന്ധിച്ച് ഒരു വിവരവും ഔദ്യോഗിക രേഖകളിലില്ല. ഇതിനെതിരേ എംഎല്‍ അഗസ്തി നിയമപോരാട്ടം നടത്തിയതോടെ കുഴല്‍പ്പണം പിടികൂടിയ വാഹനം മാറ്റാന്‍ നീക്കം നടന്നു. പോലീസിന്റെ കള്ളക്കളികള്‍ ഒന്നൊന്നായി പൊളിഞ്ഞതോടെ എംഎല്‍ അഗസ്തിക്കു നേരെ വധഭീഷണി ഉണ്ടായി. അതിനു മുന്നില്‍ പതറാതെ അഗസ്തി പോരാട്ടം തുടര്‍ന്നതോടെ ആലുവ പോലീസ് മറ്റൊരു കള്ളക്കഥ ചമച്ചു. ഇന്ത്യന്‍ ഇന്‍കം ടാക്‌സ്(സെന്‍ട്രല്‍) കമ്മീഷണറുടെ ഡെപ്പോസിറ്റ് ഫണ്ടില്‍ തിരിച്ചടച്ചുവെന്ന രേഖയുണ്ടാക്കി. അതായത് പങ്കിട്ടെടുത്ത 63 ലക്ഷം രൂപ തിരിച്ചടച്ചത്രെ. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അക്കൗണ്ട് നമ്പര്‍ അടക്കം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് പരാതിക്കാരനായ എംഎല്‍ അഗസ്തി പറഞ്ഞത്. 63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പങ്കിട്ടെടുത്തിട്ടും പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് പോലീസ് ആസ്ഥാനത്തെ ഏമാന്‍മാരുടെ ചെയ്തികള്‍. തൊണ്ടിമുതല്‍ പോലീസുകാര്‍ പങ്കിട്ടെടുത്ത സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ലായെന്നതാണ് വിചിത്രകരം.      


LATEST NEWS