കുഞ്ഞിന്റെ പേരിടുന്നതിനെച്ചൊല്ലി ദമ്പതികളു‌ടെ തർക്കം, ‘ജൊഹാൻ സച്ചിൻ’ എന്ന് പേരിട്ട് ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ഞിന്റെ പേരിടുന്നതിനെച്ചൊല്ലി ദമ്പതികളു‌ടെ തർക്കം, ‘ജൊഹാൻ സച്ചിൻ’ എന്ന് പേരിട്ട് ഹൈക്കോടതി

കൊച്ചി: കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മില്‍ തർക്കം. ദമ്പതികൾ തമ്മിലുള്ള തർക്കംമൂലം കുട്ടിയുടെ സ്‌കൂൾപ്രവേശനം മുടങ്ങുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഹൈക്കോടതി കുട്ടിക്കു പേരിട്ടു. അമ്മ നിശ്ചയിച്ച പേരിൽനിന്നും ‘ജൊഹാൻ’ എന്ന ഭാഗവും അച്ഛൻ നിശ്ചയിച്ചിരുന്ന പേരിൽനിന്ന് ‘സച്ചിൻ’ എന്ന ഭാഗവും എടുത്ത് ‘ജൊഹാൻ സച്ചിൻ’ എന്ന‌് ഹൈക്കോടതി സിംഗിൾബെഞ്ച് കുട്ടിക്കു പേരിട്ടു. 

ഹിന്ദു‐ക്രിസ‌്ത്യൻ ദമ്പതികളുടെ വിവാഹമോചനക്കേസ‌് കുടുംബകോടതിയുടെ പരിഗണനയിലാണ്. കുട്ടിക്ക് സ്‌കൂളിൽ പ്രവേശനം നൽകുന്നതിന്റെ ഭാഗമായി ജനനസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഭാര്യയും ഭർത്താവും കോട്ടയം മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകി. രണ്ടുപേരും തമ്മിലുള്ള അഭിപ്രായവ്യത്യാസം ശ്രദ്ധയിൽപ്പെട്ട മുനിസിപ്പാലിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടിക്ക് പേരിട്ട് മാമോദീസ മുക്കിയിരുന്നതായി അമ്മ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിക്ക് മറ്റൊരു പേരിടാൻ ധാരണയായിരുന്നുവെന്നും 28‐ാം ദിവസം നടന്ന ചടങ്ങിൽ ആ പേര് വിളിച്ചിരുന്നുവെന്നും അച്ഛൻ പറഞ്ഞു. പേരുണ്ടെങ്കിലേ കുട്ടിക്ക് സ്‌കൂളിൽ ചേരാനാകൂ. നീതി നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടുപേരുടെയും ആഗ്രഹം പരമാവധി അംഗീകരിച്ചാണ‌് പേരിടുന്നതെന്ന‌് കോടതി വ്യക്തമാക്കി. ഭാര്യയുടെയും ഭർത്താവിന്റെയും പേര് കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സ്ഥാനത്ത് യഥാക്രമം രേഖപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റിക്ക് കോടതി നിർദേശം നൽകി.


LATEST NEWS