മകരവിളക്ക്: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ശബരിമലയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകരവിളക്ക്: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ശബരിമലയില്‍

പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങൾ വിലയിരുത്തും. മകരവിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും സമിതി വിലയിരുത്തും. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കും.  

ജസ്റ്റിസ് സിരിജഗൻ, ജസ്റ്റിസ് പിആർ രാമൻ. ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സൗകര്യങ്ങൾ വിലയിരുത്തുക. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്. 

ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ തുടങ്ങുന്നത്. 

എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്. എതിർവശത്തെ വാവര് പള്ളിയിൽ വലം വച്ച് പേട്ടതുള്ളല്‍  വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ സമാപിക്കും. 
 


LATEST NEWS