മുത്തൂറ്റ് സമരത്തില്‍ സിഐടിയുവിന് കോടതി വിമര്‍ശനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുത്തൂറ്റ് സമരത്തില്‍ സിഐടിയുവിന് കോടതി വിമര്‍ശനം

കൊച്ചി: മുത്തൂറ്റ് സമരത്തില്‍ സിഐടിയുവിന് കോടതി വിമര്‍ശനം.  സിഐടിയു ഇങ്ങനെയല്ല പെരുമാറേണ്ടത്. കോടതി പറഞ്ഞിട്ടുമതി ഇനി മധ്യസ്ഥചര്‍ച്ചയെന്നും  നിര്‍ദേശിച്ചു. അതിനിടെ കോട്ടയത്ത് മുത്തൂറ്റ് സമരത്തിനിടെ വീണ്ടും സിഐടിയു നേതാക്കളുടെ അക്രമം. വനിതാ ജീവനക്കാരെ തടയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ നേതാക്കൾ കയ്യേറ്റം ചെയ്തു.  മൂന്ന് സിഐടിയുക്കാര്‍ക്കെതിരെ   കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. രാവിലെ ബേക്കർ ജംക്ഷനിലെ മുത്തൂറ്റ് ശാഖയിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെയാണ് സിഐടിയു ക്കാർ തടഞ്ഞത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് നേതാക്കൾ മാധ്യമ പ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. ബോസ്, രാജു എന്നീ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം.


LATEST NEWS