ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ആരോഗ്യ കേരളം പുരസ്‌കാരം; കെ കെ ശൈലജ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ആരോഗ്യ കേരളം പുരസ്‌കാരം; കെ കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേത്യത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ് സമഗ്ര ആരോഗ്യ പദ്ധതി എന്നും മന്ത്രി പറഞ്ഞു. 

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമഗ്ര ആരോഗ്യ പദ്ധതി മുഖാന്തിരം നടപ്പിലാക്കുന്ന ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേരളസര്‍ക്കാര്‍ 2012-13 മുതല്‍ ആരോഗ്യ കേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 

പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ഈ പുരസ്‌കാരത്തിന് നല്‍കിയ അഗീകാരത്തിന്റെ ഫലമാണ് പദ്ധതി ആസൂത്രണരംഗത്ത് ആരോഗ്യമേഖലയ്ക്കുായ മികച്ച മുന്നേറ്റം. ഇത് നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് “ആരോഗ്യ കേരളം പുരസ്‌കാരം 2016-17” നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.