മഴ: വയനാട്ടിൽ രണ്ട് താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴ: വയനാട്ടിൽ രണ്ട് താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി 

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ സിബിഎസ്ഇ, ഐസിഎസ്ഇ, അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം,  പ്രഫഷണല്‍ കോളേജുകൾക്കും മോഡല്‍ റെസിഡെന്‍ഷല്‍ സ്‌കൂളുകൾക്കും അവധിയില്ല. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. 

അതേസമയം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി.