കാലവര്‍ഷക്കെടുതി;ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലവര്‍ഷക്കെടുതി;ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തി

ആലപ്പുഴ: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തി. മഴയില്‍ കേരളത്തിനുണ്ടായ നാശനഷ്ടം വളരെ വലുതാണെന്നും ഇത് നേരിടാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ നില്‍ക്കുമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.മാനദണ്ഡങ്ങളും ആവശ്യങ്ങളും വിലയിരുത്തിയാകും സഹായം അനുവദിക്കുക. എന്‍.ഡി.ആര്‍.എഫ് ടീമിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും ആലപ്പുഴയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ക്യാമ്ബുകളിലെ സൗകര്യങ്ങള്‍ തൃപ്തികരമാണ്. ധാരാളം ക്യാമ്പുകള്‍ ഉള്ളതിനാല്‍ തന്നെ എല്ലാ ക്യാമ്പുകളും സന്ദര്‍ശിക്കുക പ്രായോഗികമല്ല. സന്ദര്‍ശിച്ച ക്യാമ്ബുകള്‍ എല്ലാം തന്നെ മികച്ച രീതിയിലാണ്. കാലവര്‍ഷക്കെടുതി നേരിടാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കും. . മുമ്ബ് ഉണ്ടായിട്ടില്ലാത്ത നാശനഷ്ടങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. നാശനഷ്ടം കൂടുതല്‍ സമഗ്രമായി വിലയിരുത്തുന്നതിന് പത്ത് ദിവസത്തിനകം മറ്റൊരു കേന്ദ്ര സംഘം എത്തുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. നീതി ആയോഗിന്റെ പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കേരളത്തില്‍ എത്തിയത്. കേരളം നേരിട്ട് തന്നെ സന്ദര്‍ശിക്കണമെന്ന് തന്നോട് മോദി നിര്‍ദ്ദേശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനവുമായി ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. ദുരിതമനുഭവിക്കുന്നവര്‍ക്കു മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കും. 80 കോടി രൂപയുടെ നഷ്ടപരിഹാരം ഇതിനകം നല്‍കിയിട്ടുന്ന് മന്ത്രി ആവര്‍ത്തിച്ച്‌ വ്യക്തമാക്കി.