കനത്ത മഴ: വെള്ളത്തില്‍ മുങ്ങി തിരുവമ്പാടി കെ.എസ്‌ആര്‍.ടി.സി ഡിപ്പോ, മണിക്കൂറുകളോളം ബസിനുള്ളില്‍ കഴിച്ചുകൂട്ടി ജീവനക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കനത്ത മഴ: വെള്ളത്തില്‍ മുങ്ങി തിരുവമ്പാടി കെ.എസ്‌ആര്‍.ടി.സി ഡിപ്പോ, മണിക്കൂറുകളോളം ബസിനുള്ളില്‍ കഴിച്ചുകൂട്ടി ജീവനക്കാര്‍

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കെഎസ്‌ആര്‍ടിസി ഡിപ്പോ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഡിപ്പോയില്‍ വെള്ളം നിറഞ്ഞതോടെ ജീവനക്കാര്‍ കുടുങ്ങി. ബസിനുള്ളില്‍ മണിക്കൂറുകളോളം ജീവനക്കാര്‍ കഴിച്ചുകൂട്ടേണ്ടി വന്നു. 

ബസ് പൂര്‍ണമായും മുങ്ങുന്ന നിലയിലേക്ക് ഡിപ്പോയില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ബസിനുള്ളില്‍ കുടുങ്ങിയ ജീവനക്കാരെ വളരെ പണിപ്പെട്ടാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

തിരുവന്പാടി, കൂടരഞ്ഞി, കോടഞ്ചേരി മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 
ചിലയിടങ്ങളില്‍ ചെറിയ ഉരുള്‍പ്പൊട്ടലും ഉണ്ടായിട്ടുണ്ട്.