മന്ത്രിമാര്‍ക്ക് താൽപര്യം വിദേശ യാത്ര; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രിമാര്‍ക്ക് താൽപര്യം വിദേശ യാത്ര; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ക്ക് താൽപര്യം വിദേശ യാത്രയിലാണ്. സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദി ആക്കിയിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.  സര്‍ക്കാരിനെതിരായ കോടതി അലക്ഷ്യ കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിനെതിരായ കോടതി വിമര്‍ശനം.നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ആണ് സര്‍ക്കാരിന് വിമർശനം.