ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെഎസ്‌ആര്‍ടിസി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെഎസ്‌ആര്‍ടിസി

പത്തനംതിട്ട: ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകളില്‍ സ്ത്രീകള്‍ക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെഎസ്‌ആര്‍ടിസി. ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നു കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഇത്തരം വിവേചനം പൊതുഗതാഗത സംവിധാനത്തില്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.

ഭരണഘടന പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാവുമെന്നതിനാലാണ് തീരുമാനം. ശബരിമല സ്‌പെഷല്‍ സര്‍വീസുകളില്‍ സ്ത്രീകളെ കയറ്റരുതെന്നും ഇത്തരം സര്‍വീസുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണു കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ഇത്തരം വിവേചനങ്ങളില്ലാതെ ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നും കെഎസ്‌ആര്‍ടിസി ഡെപ്യൂട്ടി ലോ ഓഫീസര്‍ പിഎന്‍ ഹേന സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.