കെ.എസ്.ആര്‍.ടി.സിയ്ക്ക് താക്കീതുമായി ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.എസ്.ആര്‍.ടി.സിയ്ക്ക് താക്കീതുമായി ഹൈക്കോടതി

കൊച്ചി: കണക്കുകളില്‍ കൃത്യത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നും കെ.എസ്.ആര്‍.ടി.സിയ്ക്ക് താക്കീത് നല്‍കി ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി. ആരെയാണ് പേടിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

എം പാനലുകാരെ മാറ്റിനിര്‍ത്തിയിട്ടും കെ.എസ്.ആര്‍.ടി.സി. സുഗമമായി ഓടുന്നില്ലേ എന്നും കോടതി ചോദിച്ചു. റെക്കോഡ് കളക്ഷന്‍ വരെ ഉണ്ടായെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ മറുപടി. ഒരു ബസിന് അഞ്ച് കണ്ടക്ടര്‍മാരെന്ന അനുപാതത്തില്‍ ജീവനക്കാര്‍ ഉണ്ടെന്നും കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു. ഇനിവരുന്ന ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കും. പുന:ക്രമീകരണം നടക്കുകയാണ്.


 


LATEST NEWS