സിറോ മലബാര്‍ സഭാ   ഭൂമിയിടപാട് കേസ് : കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതിക്ക് അതൃപ്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിറോ മലബാര്‍ സഭാ   ഭൂമിയിടപാട് കേസ് : കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതിക്ക് അതൃപ്തി

കൊച്ചി : സിറോ മലബാര്‍ സഭാ   ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ കോടതിക്ക് അതൃപ്തി . കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിന് ശേഷം നിയമോപദേശം തേടിയത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമെന്നും ജസ്റ്റിസ് കെമാല്‍പാഷ ചോദിച്ചു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

സംഭവം വിവാദമായതിനത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് കര്‍ദിനാളിനെതിരെ പോലീസ് കേസെടുത്തത്.  ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കര്‍ദിനാളിനെതിരെ  പോലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് അവസരം നല്‍കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

അതേസമയം ഭൂമി ഇടപാട് കേസില്‍  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്. ഇപ്പോഴത്തെ സംഭവങ്ങള്‍  സഭയ്ക്ക് നാണക്കേടാണ്.  ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുകയെന്നത് പൈശാചിക തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.സ്‌നേഹവും ഐക്യവും തകരുവാന്‍ അനുവദിക്കരുത്. ഐക്യത്തിനും സമാധാനത്തിനുമായി വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥനയ്ക്കും ആഹ്വാനം ചെയ്തു. തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രനും പിന്തുണ പ്രഖ്യാപിച്ചു.