സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ യുവാവ്​ അറസ്​റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ യുവാവ്​ അറസ്​റ്റിൽ

കൊണ്ടോട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിച്ചതിന്​ യുവാവ്​ അറസ്​റ്റിൽ. 

മൊറയൂർ അരി​മ്പ്ര പുലിയാരകുണ്ട്​ വീട്ടിൽ അബ്​ദുൽ ഹക്കീമിനെയാണ്​ (31) കൊണ്ടോട്ടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. നാല്​ ദിവസം മുമ്പാണ്​ ഇയാൾ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്​ബുക്ക്​ വഴി ചിത്രം പ്രചരിപ്പിച്ചത്​. ഡി.വൈ.എഫ്​.​െഎ നേതാവ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​.

ഇന്ത്യൻ ശിക്ഷാനിയമം 153 എ പ്രകാരമാണ്​ കേസ്​​. കൊണ്ടോട്ടി എസ്​.​ഐ . കെ.ആർ. രഞ്​ജിത്ത്​, എ.എസ്​.​െഎ. കെ.പി. സന്തോഷ്​, സി.പി.ഒമാരായ അബ്​ദുൽ ഹഖ്​, സത്താർ, കബീർ എന്നിവരടങ്ങിയ സംഘമാണ്​ അറസ്​റ്റ്​ ചെയ്​തത്​.


LATEST NEWS