​ഹോര്‍ട്ടി കോര്‍പ്പ് വിപണന കേന്ദ്രങ്ങളില്‍ തീവെട്ടിക്കൊളള

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​ഹോര്‍ട്ടി കോര്‍പ്പ് വിപണന കേന്ദ്രങ്ങളില്‍ തീവെട്ടിക്കൊളള

തിരുവനന്തപുരം : പബ്ലിക് ലൈബ്രററി ഹാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന വിപണകേന്ദ്രത്തെക്കുറിച്ചാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഏത്തക്കായ് കിലോയ്ക്ക് 38 രൂപയാണ് വില, ഏത്തപ്പഴത്തിനാകട്ടെ 39 രൂപയും. ഇവിടെ നിന്ന് കായും പഴവും ഒന്നിച്ച് വാങ്ങുന്നവരാണ് ഈ ചൂഷണത്തിന് ഇരയാകുന്നത്. രണ്ടും ഒന്നിച്ച് തൂക്കി പൊതിഞ്ഞ് നല്‍കും. വിലയും ഒന്നിച്ച് തന്നെ ഈടാക്കും. അതായത് ഏത്തപ്പഴത്തിന്റെ അതേ വിലയായ 39 രൂപ ഏത്തക്കായ്ക്കും ഈടാക്കുന്നു. ആ പോട്ടെ ഒരു രൂപയുടെ കാര്യമല്ലേ എന്ന് എഴുതിത്തളളാന്‍ വരട്ടെ ,ദിവസവും ഇവിടെ ലോഡ് കണക്കിന് ഏത്തക്കായും പഴവും ആണെത്തുന്നത്. നഗരത്തിലെത്തുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ ഇവിടെ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് പോകുകയും ചെയ്യുന്നു. തട്ടിപ്പിന്റെ കണക്ക് ലക്ഷം കവിയുമെന്നാണ് സൂചന. ഏതായാലും കേരള സര്‍ക്കാരിന്റെ ഖജനാവ് വീര്‍പ്പിക്കാനൊന്നുമല്ല ഇത്. അവിടുത്തെ ജീവനക്കാരുടെ കീശയിലേക്ക് തന്നെയാണ് ഇത് പോകുന്നത്. കോര്‍പ്പറേഷന്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്. ഈ ചൂഷണത്തില്‍ നിന്ന് പാവങ്ങളെ രക്ഷിക്കണം.

 


Loading...
LATEST NEWS