സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് കൂടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് കൂടും

സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ചൂട് കൂടാന്‍ സാധ്യത.

മറ്റ് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെയും ചൂട് ഉയര്‍ന്നേക്കാം. അതേസമയം നേരിയ തോതില്‍ തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലയിലെയും ആലപ്പുഴയിലെയും ചില ഭാഗങ്ങള്‍ എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വ്യാപകമായി മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.