സര്‍ക്കാരിനെതിരേയല്ല ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സംസാരിച്ചത്; മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സര്‍ക്കാരിനെതിരേയല്ല ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സംസാരിച്ചത്; മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ വിമര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍റെ മറുപടി. 
സര്‍ക്കാരിനെതിരേയല്ല ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സംസാരിച്ചത്. നിയമ പ്രകാരം ചെയ്യേണ്ട ജോലി മാത്രമാണ് ചെയ്തതെന്നും പരിധി വിട്ട് ഇടപെട്ടിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ വിശദമാക്കി. 

എ.വി. ജോര്‍ജ്ജ് എത്ര വലിയ ഉദ്യോഗസ്ഥന്‍ ആയാലും അയാള്‍ കുറ്റാരോപിതനാണ്.സര്‍ക്കാര്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സഹായം ഒന്നും നല്‍കുന്നില്ലെന്നും കമ്മീഷന്‍ വിശദമാക്കി. മാധ്യമങ്ങളോട് സംസാരിക്കാന്‍ അവകാശമുണ്ടെന്നും സിബിഐ അന്വേഷിക്കണം എന്ന് തന്നെയാണ് നിലപാടെന്നും കമ്മീഷന്‍ വിശദമാക്കി.

ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. നേരത്തെ കമ്മീഷന്‍ അധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും മുഖ്യമന്ത്രിയും പറഞ്ഞു. 


LATEST NEWS