സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കല്ലട ബസിനുള്ളില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. മെയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗിലാണ് സുരേഷ് കല്ലടയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

മാത്രമല്ല ബസിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവം ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയയോഗിച്ച് അന്വേഷിപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. കൂടാതെ കല്ലടയുടെ മുഴുവന്‍ ബസുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്നും യാത്രക്കാര്‍ പറയുന്നു. മര്‍ദനമേറ്റ യാത്രക്കാര്‍ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്.


LATEST NEWS