നെടുങ്കണ്ടം സ്‍റ്റേഷനില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി; റി​പ്പോ​ര്‍​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം ന​ല്‍​കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെടുങ്കണ്ടം സ്‍റ്റേഷനില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി; റി​പ്പോ​ര്‍​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം ന​ല്‍​കും

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ആന്‍റണി ഡൊമനിക് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തി. കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിനെ പാര്‍പ്പിച്ച പീരുമേട് സബ് ജയിലില്‍ തെളിവെടുപ്പ് നടത്തിയതിന് ശേഷമാണ് ചെയര്‍ പേഴ്സന്‍ നെടുങ്കണ്ടത്ത് തെളിവെടുപ്പ് നടത്തിയത്. അടുത്തയാഴ്ച്ച തന്നെ ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആന്‍റണി ഡൊമനിക് പറഞ്ഞു

രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണത്തിൽ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ രാജ്‌കുമാറിന്‍റെ ഭാര്യ വിജയയുടെ പരാതിയിൽ കേസ് എടുത്തിട്ടുണ്ടെന്ന് ആന്‍റണി ഡൊമനിക് അറിയിച്ചു. സന്ദര്‍ശനത്തിന് പിന്നാലെ രാജ്‍കുമാറിന്‍റെ മരണത്തില്‍ കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

നേരത്തേ രാജ്‍കുമാറിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്‌ , മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഹാജരാക്കാന്‍ ജയില്‍ ഡിജിപിക്ക് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രൈംകേസുകളിൽ പ്രതികളായ പോലീസ്  ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നെങ്കിൽ ഇത്തരം നിർഭാഗ്യസംഭവങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു മുന്‍പ് ചെയര്‍മാന്‍റെ പ്രതികരണം.


LATEST NEWS