ഐഎഎസുകാരും സർക്കാരും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നു പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഎഎസുകാരും സർക്കാരും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നു പിണറായി വിജയന്‍

തിരുവനന്തപുരം ∙ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും സർക്കാരും തമ്മിലുള്ള ഭിന്നതയെ തുടർന്നു ഭരണരംഗം കലുഷിതമായി തുടരുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഐഎഎസുകാരും സർക്കാരും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. അഴിമതിക്കേസുകളിൽ സർക്കാർ ഇടപെടില്ല. ഐഎഎസുകാരുടെ വികാരം തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതാണ്. ഉദ്യോഗസ്ഥരുമായി സർക്കാരിന് നല്ല ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.വ്യവസായ വകുപ്പിലെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസിൽ അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ വിജിലൻസ് മൂന്നാം പ്രതിയാക്കിയതിനെത്തുടർന്നുള്ള പ്രതിഷേധത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിയുടെ വിമർശനത്തെ തുടർന്നു സ്ഥാനമൊഴിയാൻ തയാറെടുത്ത ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെ സഹപ്രവർത്തകർ പിന്തിരിപ്പിച്ചിരുന്നു. വിജിലൻസ് ഡയറക്ടർക്കെതിരെ പരാതിയുമായി കൂട്ട അവധിയെടുക്കാൻ തീരുമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടക്കുകയാണ്. ഇതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. മുഖ്യമന്ത്രിയെ പരാതി അറിയിച്ചശേഷം ഉദ്യോഗസ്ഥർ അവധിയിൽ നിന്നു പിൻവാങ്ങിയെങ്കിലും പ്രശ്നങ്ങൾ ബാക്കിയാണ്.


LATEST NEWS