ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പുയരുന്നു: വെള്ളം നേരെ എത്തുന്നത് ചെറുതോണി പാലത്തിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പുയരുന്നു: വെള്ളം നേരെ എത്തുന്നത് ചെറുതോണി പാലത്തിലേക്ക്

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പുയരുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ മൂലമാണ് ഡാമിലെ ജലനിരപ്പുയരുന്നത്.ഇതോടെ രാവിലെ  ഡാമിലെ ഷട്ടറുകള്‍ വീണ്ടും യര്‍ത്തി. രണ്ട് ഷട്ടറുകള്‍ ആണ്  ഉയര്‍ത്തിയത്. അണക്കെട്ടില്‍ നിന്നുള്ള ജലം നേരെ എത്തുന്നത് ചെറുതോണി പാലത്തിലേയ്ക്കാണ്.

നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ഇടുക്കിയില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. മൂന്ന്‍ ലക്ഷം ലിറ്റര്‍ ജലമാണ് സെക്കന്റില്‍ ഒഴുക്കി പുറത്തേയ്ക്ക് വിടുന്നത്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നതനുസരിച്ച് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് വിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


അതേ സമയം ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഷട്ടര്‍ ഒരു മീറ്റര്‍ താഴ്ത്തി.ഇടമലയാര്‍ ഡാം പൂര്‍ണ്ണമായും അടച്ചതിന് ശേഷമേ ഇടുക്കിയില്‍ നിന്നും കൂടുതല്‍ ജലം തുറന്ന്‍ വിടുകയുള്ളു എന്ന് അനുമാനം.