ബസ്സുകളില്‍ ഇനി മുതല്‍ സ്ഥലപ്പേരുകള്‍ ഇംഗ്ലീഷിലും എഴുതും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബസ്സുകളില്‍ ഇനി മുതല്‍ സ്ഥലപ്പേരുകള്‍ ഇംഗ്ലീഷിലും എഴുതും
കളമശ്ശേരി: സംസ്ഥാനത്ത് ഇനി മുതല്‍ നിരത്തിലോടുന്ന ബസുകളുടെ റൂട്ട് ബോര്‍ഡില്‍ സ്ഥലപ്പേരുകള്‍ മലയാളത്തില്‍ മാത്രം അല്ല ഇംഗ്ലീഷിലും എഴുതണമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.പുതിയ ബസ്സുകള്‍ക്ക് പെര്‍മിറ്റ്‌ അനുവദിക്കുമ്പോള്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു ഗതാഗത വകുപ്പ് എല്ലാ ആര്‍ടിഒ മാര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ആ​​​ലു​​​വ സ്വ​​​ദേ​​​ശി ഖാ​​​ലി​​​ദ് മു​​​ണ്ട​​​പ്പ​​​ള്ളി​​​യു​​​ടെ നി​​​വേ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഈ ​​​നി​​​ർ​​​ദേ​​​ശം.
 
കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന വി​​​നോ​​​ദസ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ​​​യും, വി​​​വി​​​ധ ജോ​​​ലി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​മാ​​​ണ് ഇംഗ്ലീ ഷ് ബോ​​​ർ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ള്ള റൂ​​​ട്ട് ബോ​​​ർ​​​ഡ് വാ​​​യി​​​ക്കാ​​​ന​​​റി​​​യാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​യി​​​ലും വി​​​വ​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.
 
നി​​​ല​​​വി​​​ൽ ഇ​​​ത​​​രസം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന പെ​​​രു​​​മ്പാ​​​വൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ മ​​​ല​​​യാ​​​ള​​​ത്തെ കൂ​​​ടാ​​​തെ ഹി​​​ന്ദി​​​യി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലും പ്ര​​​ധാ​​​ന സ്ഥ​​​ല​​​നാ​​​മ​​​ങ്ങ​​​ൾ ചി​​​ല സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ മ​​​ല​​​യാ​​​ളം മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ള്ളൂ. 2013ൽ ​​​ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത് സ്ഥ​​​ല​​​നാ​​​മ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം പ്ര​​​ത്യേ​​​ക ന​​​മ്പ​​​ർ ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പ്രാ​​​രം​​​ഭചെ​​​ല​​​വി​​​ന് പ​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ ആ ​​​പ​​​ദ്ധ​​​തി​​​യും ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
 
ബോ​​​ർ​​​ഡി​​​ന് വ​​​ലി​​​പ്പം കൂ​​​ട്ടാ​​​തെ ത​​​ന്നെ മ​​​റ്റൊ​​​രു ഭാ​​​ഷ​​​യി​​​ലും സ്ഥ​​​ല​​​നാ​​​മം ചേ​​​ർ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ശ്ര​​​മ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് ബ​​​സു​​​ട​​​മ​​​ക​​​ൾ പ​​​റ​​​യു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, ഇം​​​ഗ്ലീ​​​ഷ് അ​​​ക്ഷ​​​ര​​​ങ്ങ​​​ൾ ഓ​​​രോ ബ​​​സി​​​ലും വ്യ​​​ത്യ​​​സ്ത​​​മാ​​​യി എ​​​ഴു​​​തു​​​ന്ന​​​തും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ട്.

LATEST NEWS