ഇൻഫർമേഷൻ കേരള മിഷനിൽ വൻ അഴിമതി; സ്ഥാനം ഏറ്റെടുക്കാൻ കഴിയാതെ കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ; നിയമലംഘനത്തിന്  ഐ എ എസ്സിന്റെ ഒത്താശയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇൻഫർമേഷൻ കേരള മിഷനിൽ വൻ അഴിമതി; സ്ഥാനം ഏറ്റെടുക്കാൻ കഴിയാതെ കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ; നിയമലംഘനത്തിന്  ഐ എ എസ്സിന്റെ ഒത്താശയും

തിരുവനന്തപുരം :ഇൻഫർമേഷൻ കേരള മിഷനിൽ വൻ അഴിമതി.കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ എന്ന തസ്തികയിലേക്ക് സർക്കാർ തീരുമാനം   മറികടന്ന്  പുനഃക്രമീകരണം.  സർക്കാർ ഉത്തരവ്  അനുസരിച്ചു പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി  ശ്രീ .മുഹമ്മദ് അൻസാരിയെയാണ് കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ എന്ന തസ്തികയിൽ നിയമച്ചിരുന്നത് എന്നാൽ ഇപ്പോൾ ഇതിനു വിപരീതമായി ഗ്രൂപ്പ് ഡയറക്ടർ ആയിരുന്ന   എം.പി അജിത് കുമാറിന് സ്വകാര്യ താല്പര്യം അനുസരിച്ചു നിയമനം നൽകിയിരിക്കുകയാണ് .സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ചിത്ര എസ്  ഐ എ എസ്സിന്റെ  വ്യകതമായ ഇടപെടലോടുകൂടിയാണ് സർക്കാർ ഉത്തരവ് അട്ടിമറിച്ചിരിക്കുന്നത് 

 

 

പരാതി ശ്രദ്ധയിൽ പെട്ടതിനെ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ  ഡോ ചിത്ര എസ്  ഐ എ എസ്സിന് കത്തയച്ചിരുന്നു.അന്യത്ര സേവന  വ്യവസ്ഥയിൽ നിയമിച്ച പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി മുഹമ്മദ് അൻസാരിയെ ജോലി നിർവഹിക്കാൻ അനുവദിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന  സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്നും അതിനാൽ കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ പദവിയിൽ മുഹമ്മദ് അന്സാരിക്കു ഉത്തരവാദിത്വവും ജോലിയും നിർവഹിക്കുന്നതിൽ തടസം ഉണ്ടാകാൻ പാടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ കത്തു കൈപ്പറ്റിയിട്ടും മുഹമ്മദ് അൻസാരിയ്ക്ക്  സ്ഥാനം ഏറ്റെടുക്കാൻ  കഴിയാത്ത അവസ്ഥ തന്നെയാണ് തുടരുന്നത്. പല തവണ പരാതി നൽകിയിട്ടും  ഇൻഫർമേഷൻ കേരള മിഷനിൽ അഡീഷണൽ ചാർജ് മാത്രമുള്ള, കൺട്രോളർ  ഓഫ് അഡ്മിനിസ്ട്രേഷനായി ഒരു സർക്കാർ  ഉത്തരവും ലഭിക്കാത്ത എം പി അജിത്കുമാർ അധികൃതരുടെ ഒത്താശയോട് കൂടി മുഹമ്മദ് അൻസാരിയ്ക്ക് അവസരം കൊടുക്കാതെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് 

 

കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ   തസ്തികയിലെ അട്ടിമറിയ്ക്കു പുറമെ വ്യക്തമായ ചർച്ചകളോ നിബന്ധനകളോ ഇല്ലാതെ ഇൻഫർമേഷൻ കേരള മിഷനിൽ വിവിധ വകുപ്പുകളിലും  പുനഃക്രമീകരണ തിരിമറികൾ  നടന്നിട്ടുണ്ട്. 2017 ൽ G0  176  പ്രകാരം ക്യാബിനറ്റ് ഉത്തരവ് നിലനിൽക്കെയാണ്  സീനിയോരിറ്റി ലിസ്റ്റ് പ്രസീദ്ധീകരിക്കാതെ ഇൻഫർമേഷൻ കേരളമിഷനിൽ  ഇത്തരത്തിൽ വൻ  പുനഃക്രമീകരണ   അട്ടിമറി നടന്നിരിക്കുന്നത്.  സർക്കാർ ഉത്തരവ് പ്രകാരം ഇൻഫർമേഷൻ കേരളം മിഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം ജീവനക്കാരുടെ പുനഃക്രമീരണം നടത്തുന്നതിനും എക്സിക്യു്ട്ടീവ് ഡയറക്റ്ററെ  ചുമതലപ്പെടുത്തിയിരുന്നു .  

 

GO (M S )N൦ 176/  2017 / LSGD പ്രകാരം ജീവനക്കാരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും  അടിസ്ഥാനത്തിൽ  പുനഃക്രമീകരിക്കണം എന്നാണ് പരാമർശിച്ചിരിക്കുന്നത് എന്നാൽ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ വിവിധ ഡിവിഷനുകളിൽ  യാതൊരു വിധ പ്രവർത്തി പരിചയവുമില്ലാത്ത ജീവനക്കാരെ ഉൾപ്പെടുത്തി   ഗ്രൂപ് ഡയറക്ടറും കോൺഫിഡൻഷ്യൽ അസിസ്റ്റന്റന്റുമാരും തയ്യാറാക്കിയ പട്ടിക എക്സിക്യു്റ്റിവ് ഡയറക്ടർ ഡോ . ചിത്ര എസ ഐ എ എസ് ഒപ്പിടുകയായിരുന്നു. കമ്മിറ്റി റിപ്പോർട്ട് പുനഃക്രമീകരണം  നടപ്പിലാക്കുന്നതിന് മുൻപ് തന്നെ സർക്കാരിന് സമർപ്പിക്കണം എന്നുള്ളത് വകവെയ്ക്കാതെയാണ് ഐ കെ എമ്മിൽ  ഐ എ എസ്സ്‌  ഉദ്യോഗസ്ഥയുടെ ഒത്താശയോട് കൂടിയുള്ള ഈ സ്ഥാനമാറ്റങ്ങൾ.

 ഗ്രൂപ് ഡയറക്ടറും കോൺഫിഡൻഷ്യൽ അസിസ്റ്റന്റന്റുമാരും തയ്യാറാക്കിയ പട്ടിക കമ്മിറ്റിയുടെ അഡ്മിനിസ്‌ട്രഷൻ ഓഫീസർ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. .മുൻകാല  അഡ്മിനിസ്‌ട്രഷൻ  ഉദ്യോഗസ്ഥനും  ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലന്നാണ് അന്വേഷണം.കോമിന് ലഭിച്ച വിവരം. സർക്കാർ തീരുമാനപ്രകാരം 89 ജീവനക്കാരെയാണ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് നിയമിക്കുന്നത്.എന്നാൽ  ആ ഉത്തരവ് മറികടന്നുകൊണ്ട്  നൂറിൽപരം  ജീവനക്കാരെയാണ്  ഇവിടെ നിയമിച്ചിരിക്കുന്നത്. 

 

 

എക്സിക്യു്ട്ടീവ്  ഡയറക്റ്റ്ററുടെ  കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ രഞ്ജു . കെ യും ഗ്രൂപ്പ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ അജീഷ് വി എസും തങ്ങളുടെ സ്ഥാനങ്ങളിൽ ഇരിക്കാൻ അര്ഹതപ്പെട്ടവർ അല്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരാകാൻ ഉള്ള യോഗ്യത പൂർത്തിയാക്കാത്ത ഇവർ കഴിഞ്ഞ പന്ത്രണ്ടു കൊല്ലത്തോളമായി ഒരു മാറ്റവുമില്ലാതെ തസ്തികയിൽ തുടരുകയാണ്.

ഐ കെ എമ്മിലെ പുനഃക്രമീകരണം ഇവരെ ബാധിക്കുന്നില്ല എന്നുള്ളതും ശ്രദ്ധേയം.  തികച്ചും വ്യക്തിപരമായ താൽപര്യങ്ങൾക്കു അനുസരിച്ചാണ് ഐ കെ എമ്മിൽ പല വകുപ്പുകളിലും ചുമതലകൾ   നല്കിയിരിയ്ക്കുന്നത്   എന്ന് വ്യക്തം . വിദ്യാഭ്യാസ- പ്രവർത്തിപരിചയ യോഗ്യത ഉള്ളവർക്ക് അർഹതപ്പെട്ട തസ്തികകൾ നൽകാതെ ഗ്രൂപ് ഡയറക്ടറുടെയും  എക്സിക്യു്റ്റിവ്  ഡയറക്ടറുടെയും സ്വകാര്യ താല്പര്യാർത്ഥം പുനഃക്രമീകരണം നടത്തിയിരിക്കുകയാണ്

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഉത്തരവും നിർദേശങ്ങളും പാലിക്കാതെ ഗ്രൂപ് ഡയറക്ടറും ആവശ്യമായ യോഗ്യത പോലുമില്ലാത്ത കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരും ഐ എ എസ് ഉദ്യോഗസ്ഥയുടെ ഒത്താശയോടെ പുറത്തിറക്കിയ  പുനഃക്രമീകരണ പട്ടിക റദ്ദാക്കി സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം വിദ്യാഭ്യാസ യോഗ്യതയുടെയും നിശ്ചിത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നിയമാനുസൃതമായ സർക്കാർ പരിശോധിച്ച്‌ ഉറപ്പുവരുത്തിയ    പുനഃക്രമീകരണങ്ങൾ ഐ കെ എമ്മിൽ നടത്തണമെന്നാണ് ആവശ്യം


LATEST NEWS