ഉത്തരവ് വന്നിട്ട്  നാല് മാസമായിട്ടും ജോലിക്ക് പ്രവേശിക്കാനാകാതെ ഇൻഫർമേഷൻ കേരള മിഷനിലെ ഉദ്യോഗസ്ഥൻ; കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ തസ്തികയിൽ ക്രമക്കേട് കാട്ടിയവർക്ക് അനുകൂലമായി  സർക്കാരിന്റെ പുതിയ ഉത്തരവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തരവ് വന്നിട്ട്  നാല് മാസമായിട്ടും ജോലിക്ക് പ്രവേശിക്കാനാകാതെ ഇൻഫർമേഷൻ കേരള മിഷനിലെ ഉദ്യോഗസ്ഥൻ; കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ തസ്തികയിൽ ക്രമക്കേട് കാട്ടിയവർക്ക് അനുകൂലമായി  സർക്കാരിന്റെ പുതിയ ഉത്തരവ്


തിരുവനന്തപുരം :  ഇൻഫർമേഷൻ കേരള മിഷനിലെ  കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ എന്ന തസ്തികയിലേക്ക് സർക്കാർ തീരുമാനത്തിന് എതിരായി നിയമനം നടത്തിയതിനെ  ചൊല്ലിയുള്ള  തർക്കങ്ങൾ നിലനിൽക്കെ ക്രമക്കേട് കാട്ടിയവർക്ക് അനുകൂലമായി ഇപ്പോൾ സർക്കാരിന്റെ പുതിയ ഉത്തരവ്. 

ആഗസ്റ്റ്  മാസം (20/08/2019) പുറപ്പെടുവിച്ച  സർക്കാരിന്റെ ആദ്യ  ഉത്തരവ്  അനുസരിച്ചു പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി  ശ്രീ .മുഹമ്മദ് അൻസാരിയെയാണ് കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ എന്ന തസ്തികയിൽ നിയമച്ചിരുന്നത് എന്നാൽ ഉത്തരവിന്  വിപരീതമായി ഗ്രൂപ്പ് ഡയറക്ടർ ആയിരുന്ന   എം.പി അജിത് കുമാറിന് സ്വകാര്യ താല്പര്യം അനുസരിച്ചു നിയമനം ലഭിച്ചിരുന്നു  .സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ചിത്ര എസ്  ഐ എ എസ്സിന്റെ  വ്യകതമായ ഇടപെടലോടുകൂടിയാണ് സർക്കാർ ഉത്തരവ് അട്ടിമറിച്ചിരിക്കുന്നതെന്നു ശക്തമായ ആരോപണവും നിലനിന്നിരുന്നു . എന്നാൽ ഇപ്പോൾ  ഇൻഫർമേഷൻ കേരള മിഷനിൽ അഡീഷണൽ ചാർജ് ഉള്ള പഞ്ചായത്തു  ഡയറക്റ്റർ എം പി അജിത്കുമാറിനെ കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ തസ്തികയുടെ അധിക ചുമതല നൽകി സർക്കാരിന്റെ പുതിയ ഉത്തരവ് ( 20/1 1 /2019)  ഇറങ്ങിയിരിക്കുന്നത് വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് .   


തന്നെ കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷനായി   നിയമിച്ചുകൊണ്ടുള്ള ഓഡർ ഇറങ്ങിയിട്ട് നാല് മാസം കഴിയുമ്പോഴും സ്ഥാനമേറ്റെടുക്കാൻ കഴിയാത്ത സാഹചര്യം മുഹമ്മദ് അൻസാരി  പല തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഐ കെ എമ്മിലെ  ഡയറക്ടറുടെയും എക്സിക്യൂട്ടീവ് ഡയറക്ടരുടെയും ഒത്തുകളിയിൽ  അധികൃതരുടെ ഇടപെടൽ കാത്തിരിക്കുമ്പോഴാണ്  ധ്രുതഗതിയിൽ ഇപ്പോൾ സർക്കാരിന്റെ പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. ഇൻഫർമേഷൻ കേരള മിഷനിൽ നടക്കുന്ന അഴിമതിക്ക് ചുക്കാൻ പിടിക്കുന്നവർക്കു തന്നെ ഒടുവിൽ  സർക്കാരും കൂട്ടനിൽക്കുന്നുവെന്ന്  പരാതി ഇതിനോടകം  ഉയർന്നിട്ടുണ്ട് . 

 

 

 

കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ   തസ്തികയിലെ അട്ടിമറിയ്ക്കു പുറമെ വ്യക്തമായ ചർച്ചകളോ നിബന്ധനകളോ ഇല്ലാതെ ഇൻഫർമേഷൻ കേരള മിഷനിൽ വിവിധ വകുപ്പുകളിലും  പുനഃക്രമീകരണ തിരിമറികൾ  നടന്നിരുന്നു . GO (M S )N൦ 176/  2017 / LSGD പ്രകാരം ജീവനക്കാരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും  അടിസ്ഥാനത്തിൽ  പുനഃക്രമീകരിക്കണം എന്നാണ് പരാമർശിച്ചിരിക്കുന്നത് എന്നാൽ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ വിവിധ ഡിവിഷനുകളിൽ  യാതൊരു വിധ പ്രവർത്തി പരിചയവുമില്ലാത്ത ജീവനക്കാരെ ഉൾപ്പെടുത്തി   ഗ്രൂപ് ഡയറക്ടറും കോൺഫിഡൻഷ്യൽ അസിസ്റ്റന്റന്റുമാരും തയ്യാറാക്കിയ പട്ടിക എക്സിക്യു്റ്റിവ് ഡയറക്ടർ ഡോ . ചിത്ര എസ ഐ എ എസ് ഒപ്പിടുകയായിരുന്നു. കമ്മിറ്റി റിപ്പോർട്ട് പുനഃക്രമീകരണം  നടപ്പിലാക്കുന്നതിന് മുൻപ് തന്നെ സർക്കാരിന് സമർപ്പിക്കണം എന്നുള്ളത് വകവെയ്ക്കാതെയാണ് ഐ കെ എമ്മിൽ  ഐ എ എസ്സ്‌  ഉദ്യോഗസ്ഥയുടെ ഒത്താശയോട് കൂടിയുള്ള ഈ സ്ഥാനമാറ്റങ്ങൾ.

 കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ തസ്തികയിൽ തിരിമറിയ്ക്കു അനുകൂലമായി സർക്കാർ ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് സാഹചര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പുനഃക്രമീകരണ പട്ടികയും സർക്കാർ അനുവദിച്ചു കൊടുക്കുമോയെന്ന ആശങ്കയിൽ ആണ് പല ഉദ്യോഗസ്ഥരും 
 


LATEST NEWS