പിഞ്ചുശരീരത്തോട് അനീതികീട്ടി ഏറ്റുമാനൂര്‍ നഗരസഭ; കുട്ടിയെ സംസ്കരിക്കേണ്ടത് നഗരസഭയുടെ ചുമതലയല്ലെന്ന് ചെയര്‍മാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിഞ്ചുശരീരത്തോട് അനീതികീട്ടി ഏറ്റുമാനൂര്‍ നഗരസഭ; കുട്ടിയെ സംസ്കരിക്കേണ്ടത് നഗരസഭയുടെ ചുമതലയല്ലെന്ന് ചെയര്‍മാന്‍

ഏറ്റുമാനൂര്‍: നവജാതശിശുവിന്‍റെ സംസ്കാരത്തിന് സ്ഥലം വിട്ടുനലാ‍കാതെ പിഞ്ചുശരീരത്തോട് അനീതികീട്ടി ഏറ്റുമാനൂര്‍ നഗരസഭ. പൊതുശ്മശാനത്തില്‍ ഇടമില്ലെന്ന് പറഞ്ഞ് പൊലീസിനെ അധികൃതര്‍ വട്ടംകറക്കിയത് 36 മണിക്കൂര്‍. മൃതശരീരവുമായി നഗരസഭയ്ക്കുമുന്നില്‍ പ്രതിഷേധിക്കുമെന്ന് എസ്.ഐ പറഞ്ഞിട്ടും കുഴിയെടുക്കാനുള്ള തൊഴിലാളികളെ പോലും നഗരസഭ വിട്ടുനല്‍കിയില്ല. ഒടുവില്‍ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍തന്നെ കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു.

കുട്ടിയെ സംസ്കരിക്കേണ്ടത് ഏറ്റുമാനൂര്‍ നഗരസഭയുടെ ചുമതലയല്ലെന്ന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്. എസ്െഎയുടെ കയ്യടി വാങ്ങാനുള്ള ശ്രമമയിരുന്നു. ക്രിമറ്റോറിയം പണിയുന്നതിനാല്‍ ആവശ്യത്തിന് സ്ഥലമില്ല കുട്ടിയുടെ സ്ഥലം സ്ഥിതിചെയ്യുന്ന അതിരമ്പുഴ പഞ്ചായത്താണ് നടപടി സ്വീകരിക്കേണ്ടതെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.