തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തില്‍ എത്തിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തില്‍ എത്തിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിന്റെ പേരില്‍ പൊതുമേഖലയ്‌ക്കെതിരായ നീക്കത്തെ അനുവദിക്കാനാവില്ലെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ. തീരം സംരക്ഷിച്ചു മാത്രമേ ഖനനം നടത്തുവെന്നത് സര്‍ക്കാര്‍ നയമാണ്. ആ നയം ഉറപ്പാക്കേണ്ടത് ഐആര്‍ഇയാണ്. പൊതുമേഖലയില്‍ മാത്രമേ ഖനനം പാടുള്ളൂ. സ്വകാര്യ മേഖലയില്‍ ഖനനം അനുവദിച്ചിട്ടില്ല. 

ഇവിടെ പ്രശ്നം തീരം സംരക്ഷിക്കുക എന്നുള്ളതാണ്. കരസംരക്ഷിക്കുകയും വേണം പൊതുമേഖലയിലെ മിനറല്‍ സെപ്പറേഷന്‍ നടക്കുകുയും വേണം. തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്നം മറ്റ് തലത്തില്‍ എത്തിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


LATEST NEWS