ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ പ​രാ​തി​യി​ൽ വിജിലന്‍സ് പരിശോധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ പ​രാ​തി​യി​ൽ വിജിലന്‍സ് പരിശോധന

തി​രു​വ​ന​ന്ത​പു​രം : വി​ജി​ല​ൻ​സ് മു​ൻ ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ വി​ജി​ല​ൻ​സ് തീ​രു​മാ​നം. സ്വ​ത്ത് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുക.

ജേ​ക്ക​ബ് തോ​മ​സ് തു​റ​മു​ഖ ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ഡ്ര​ഡ്ജ​ർ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും ത​മി​ഴ്നാ​ട്ടി​ലെ സ്വ​ത്തു​വി​വ​രം മ​റ​ച്ചു​വ​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​സ്.​എം.​വി​ജ​യാ​ന​ന്ദ് വി​ര​മി​ക്കും​മു​ന്പ് എ​ജി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. മൂ​ന്നു ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് എ​ജി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വി​ജ​യാ​ന​ന്ദ് വി​ശ​ദ​മാ​യി പ​റ​യു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ രാ​ജ​പാ​ള​യം താ​ലൂ​ക്കി​ൽ 50 ഏ​ക്ക​ർ സ്ഥ​ലം ജേ​ക്ക​ബ് തോ​മ​സി​നു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന് ജേ​ക്ക​ബ് തോ​മ​സ് ന​ൽ​കി​യ സ്വ​ത്തു​വി​വ​ര​ങ്ങ​ളി​ൽ ഈ ​ഭൂ​മി​യെ​പ്പ​റ്റി പ​റ​യു​ന്നി​ല്ല. 2001ലാ​ണ് അ​ദ്ദേ​ഹം ഈ ​ഭൂ​മി വാ​ങ്ങി​യ​ത്. 2002, 2003 വ​ർ​ഷ​ങ്ങ​ളി​ൽ ജേ​ക്ക​ബ് തോ​മ​സ് ഈ ​ഭൂ​മി​യെ​ക്കു​റി​ച്ച് ത​ന്‍റെ സ്വ​ത്തു​വി​വ​ര​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പി​ന്നീ​ടു​ള്ള സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളി​ൽ ഇ​തി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. ഇ​താ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​നം.


LATEST NEWS