ഫാക്ട് സിഎംഡിയുടെ ഡിഗ്രി വ്യാജമെന്ന് പരാതി

വളഞ്ഞ വഴിയിലൂടെ ഫാക്ടിലെത്തിയ ജയ്‌വീര്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിനെയും ഫാക്ടിനെയും കേന്ദ്രസര്‍ക്കാരിനെയും എംബിഎ ബിരുദം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിയമനം നേടിയത്.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫാക്ട് സിഎംഡിയുടെ ഡിഗ്രി വ്യാജമെന്ന് പരാതി

കൊച്ചി:  കേരളത്തിന്റെ അഭിമാനവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനവുമായ ഫാക്ടിന്റെ ഇപ്പോഴത്തെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ജയ്‌വീര്‍ ശ്രീവാസതവയുടെ എംബിഎ ബിരുദം വ്യാജമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി. ജയ്‌വീര്‍ ഡല്‍ഹി സ്വദേശിയാണ്. പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ സിവിഒ മിനിസ്ട്രി ഓഫ് കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍ വകുപ്പിന് ചുമതലപ്പെടുത്തിയെങ്കിലും ജയ്‌വീറിന്റെ സ്വാധീനഫലമായി അന്വേഷണം നടക്കുന്നില്ല. 


    എട്ട് വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് ജയ്‌വീര്‍. ഹിന്ദുസ്ഥാന്‍ പ്രിഫാബ് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ എംഡി ആയിരിക്കെയാണ് ഫാക്ടിന്റെ സിഎംഡി ആയി നിയമിക്കാന്‍ ജയ്‌വീര്‍ അപേക്ഷ സമര്‍പ്പിച്ചത്. ജയ്‌വീറിനെ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നിയമിച്ചത്. അന്ന് കേന്ദ്രരാസവളം വകുപ്പ് മന്ത്രിയായിരുന്ന അഴഗിരിയെ സ്വാധീനിച്ചായിരുന്നു ജയ്‌വീര്‍ ഫാക്ടിലെത്തിയത്. ഹിന്ദുസ്ഥാന്‍ പ്രിഫാബില്‍ ഉദ്യോഗസ്ഥനായിരിക്കേ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലേക്ക് മാറണമെങ്കില്‍ ജോയിന്റ് സെക്രട്ടറിയുടെ അനുമതി വേണം. വിജിലന്‍സ് കേസില്‍ പ്രതിയാണെങ്കില്‍ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലേയ്ക്ക് മാറാന്‍ അനുവദിക്കാറില്ല. ജോയിന്റ് സെക്രട്ടറി ജയ്‌വീര്‍ വിജിലന്‍സ് കേസില്‍ പ്രതിയായതുകൊണ്ട് അനുവാദം നല്‍കിയില്ല. തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ പ്രിഫാബ് കമ്പനിയുടെ മന്ത്രിയായിരുന്ന( urban And povetry) ഷെല്‍ജ ഫാക്ടിലേക്ക് മാറാന്‍ ജയ്‌വീറിന് അനുമതി നല്‍കിയത്. ഈ നടപടി നിയമാനുസൃതമല്ല. 
    വളഞ്ഞ വഴിയിലൂടെ ഫാക്ടിലെത്തിയ ജയ്‌വീര്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിനെയും ഫാക്ടിനെയും കേന്ദ്രസര്‍ക്കാരിനെയും എംബിഎ ബിരുദം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിയമനം നേടിയത്. കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിലാണ് എംബിഎ ബിരുദം. ജോലിയിലിരിക്കെ പാര്‍ട്ട്‌ടൈം പിജിഡിഎം (post graduated diploma in business management) എടുത്തു എന്നാണ് കേന്ദ്ര സെലക്ഷന്‍ ബോര്‍ഡിനെയും ഫാക്ടിനെയും കേന്ദ്രസര്‍ക്കാരിനെയും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചത് എന്നാണ് കേന്ദ്രവിജിലന്‍സ് കമ്മീഷന്(സിവിസി) കിട്ടിയ പരാതിയില്‍ പറയുന്നത്. 
    2015 ഡിസംബര്‍ 25ന് പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ അന്വേഷണം നടന്നിട്ടില്ല. ഫാക്ട് 1500 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണം ജയ്‌വീറിന്റെ ദുര്‍ഭരണം ആണെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. 1500 കോടി നഷ്ടം പേറുന്ന കമ്പനിയില്‍ പട്ടിക്കൂട് എസി ആക്കാന്‍ ലക്ഷങ്ങളാണ് ചിലവഴിച്ചത്. ഇതില്‍ നിന്നും ഇവിടെ നടക്കുന്ന ദുര്‍ഭരണത്തിന്റെ വ്യാപ്തി വ്യക്തമാകും. 


LATEST NEWS