ജലന്ധര്‍ രൂപതയുടെ കീഴിലുള്ള മഠത്തില്‍ പരിശോധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള മഠത്തില്‍ പരിശോധന

കണ്ണൂര്‍: ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂരിലെ മഠത്തില്‍ പോലിസ് പരിശോധന നടത്തുന്നു.ജലന്ധര്‍ ബിഷപ്പ് ഈ മടത്തില്‍ എത്തിയിട്ടുണ്ടോ , സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പ് വച്ചിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ അറിയുന്നതിനാണ് പോലിസ് പരിശോധന നടത്തുന്നത്.

 

ഇതേസമയം ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍ രംഗത്തെത്തി.ബിഷപ്പ് സ്വഭാവ ഹത്യ നടത്താന്‍ ശ്രമിക്കുകയാണെന്നാണ് സഹോദരന്‍ ആരോപിക്കുന്നത്. ബിഷപ്പ് തെറ്റുകള്‍ മറച്ചു വയ്ക്കുന്നതിനായാണ് കന്യാസ്ത്രീയ്ക്കെതിരെ സ്വഭാവ ഹത്യ നടത്തുന്നതെന്ന് ജലന്ധര്‍ രൂപതാ വൈദികന്‍ കൂടിയായ സഹോദരന്‍ പറഞ്ഞു.

 

ഇന്ന് രാവിലെ ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ നല്‍കിയ കേസ് കെട്ടിച്ചമച്ചതാണെന്ന് വാര്‍ത്താ ചാനലിനോട് പ്രതികരിച്ചിരുന്നു. താന്‍ വത്തിക്കാനിലേക്ക് ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പോലീസ് ഇതുവരെ തന്നെ ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും ബിഷപ്പ് പ്രമുഖ ചാനലിനോട് പ്രതികരിച്ചു.