ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമെന്നു പൊലീസ്; മൂന്നു മൊഴികൾ നിർണായകം; കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമെന്നു പൊലീസ്; മൂന്നു മൊഴികൾ നിർണായകം; കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചു

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്നു വിലയിരുത്തൽ. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്ന നിര്‍ണായക മൊഴികള്‍ പൊലീസിനു ലഭിച്ചു. ഒപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്കു തൃപ്തികരമായ വിശദീകരണവും ലഭിച്ചു. ഉതോടെ ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. 

പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് മഠത്തിലുണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 81 മൊഴികളില്‍ മൂന്നെണ്ണമാണ് ഏറ്റവും നിര്‍ണായകം. ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്നു തെളിയിക്കുന്നതും പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്നു തെളിയിക്കുന്നതുന്നതുമായ മൊഴികളാണ് ഇവ.

2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുണ്ട്. മഠത്തിലെ രജിസ്റ്റർ, ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി, തൊടുപുഴ മഠത്തിലെ മദറിന്റെ മൊഴി എല്ലാം ബിഷപ്പിനെതിരെയുള്ള തെളിവുകളായി. മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടം മഠത്തിലായിരുന്നുവെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്തു ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ റജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീ മൊഴി നൽകിയിട്ടുണ്ട്.

കര്‍ദിനാളിനു കൈമാറിയ ആദ്യ പരാതിയില്‍ ലൈംഗികപീഡനത്തെക്കുറിച്ചു പരാമര്‍ശിച്ചില്ല എന്നതാണ് കന്യാസ്ത്രീയുടെ മൊഴിയില്‍ കണ്ടെത്തിയ വൈരുധ്യം. പരാതി ടൈപ്പ് ചെയ്തു തയാറാക്കുമ്പോള്‍ മറ്റു മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ ഇക്കാര്യം അറിയുമെന്നു ഭയന്നാണു പരാതിയില്‍നിന്ന് ഒഴിവാക്കിയതെന്നും കന്യാവിശദീകരിച്ചു. ഇതു തൃപ്തികരമാണെന്നാണു പൊലീസിന്റെ നിലപാട്. പരാതി തയാറാക്കിയ ലാപ്ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, ബിഷപ്പിന്റെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.


LATEST NEWS