ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് നാല് തവണ കണ്ണൂരില്‍ എത്തിയിരുന്നെന്ന് തെളിവ് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരശേഖരണം ആവശ്യമായി വരും.ബിഷപ്പിനെതിരായ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

 

ഇതേസമയം  സഭയില്‍ നിന്നും രാജി വച്ച് പുറത്തു പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും.ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിക്കുന്ന വിവരം പുറത്തു പറയാതിരുന്നത് ജീവഹാനി ഭയന്നാണെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു .  അങ്ങനെ വെളിപ്പെടുത്തിയിരുന്നെങ്കില്‍  മറ്റൊരു അഭയ ആയി ഇവര്‍  മാറിയേനെ എന്നും സഹോദരി പറയുന്നു.

പീഡന വിവരം പുറത്ത് പറയുമെന്ന് ജലന്ധര്‍ ബിഷപ്പിന് ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയിരുന്നെങ്കില്‍ തന്‍റെ സഹോദരി ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ വച്ചേക്കില്ലെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയിരുന്നു. തന്‍റെ ചേച്ചി വലിയ ധൈര്യം ഇല്ലാതിരുന്ന ആളായതിനാല്‍ ഭീഷണിയെ അതിജീവിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല എന്നും കുടുംബത്തിനുണ്ടാകുന്ന മാനഹാനി ഓര്‍ത്ത് കൂടിയാണ് മിണ്ടാതിരുന്നതെന്നും  സഹോദരി പറഞ്ഞു.