കാഷ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാഷ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ശ്രീനഗർ: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് കൈത്താങ്ങായി ജമ്മുകാഷ്മീരും. കാഷ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നാണ് വിവരം. ജമ്മുകാഷ്മീർ സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

 പ്രളബാധിതമായ സംസ്ഥാനത്തിന് രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള സഹായ പ്രവാഹം തുടരുന്നതിനിടെയാണ് കാഷ്മീരും ഇതിനൊപ്പം ചേരുന്നത്. ഇതുസംബന്ധിച്ച വിവരം സംസ്ഥാന സർക്കാരിനെ അറിയിച്ചെന്നാണ് വിവരം.


LATEST NEWS