ജ​ന​ശ​ക്തി​ക്കു മു​ന്നി​ൽ അ​ധി​കാ​ര ശ​ക്തി​ക്കു മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രു​മെന്നു വി.​എം.​സു​ധീ​ര​ൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ​ന​ശ​ക്തി​ക്കു മു​ന്നി​ൽ അ​ധി​കാ​ര ശ​ക്തി​ക്കു മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രു​മെന്നു വി.​എം.​സു​ധീ​ര​ൻ

കൊ​ച്ചി : പു​തു​വൈ​പ്പി​ലെ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ. ന​ന്ദി​ഗ്രാ​മി​ൽ​നി​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​തേ​വ​രെ പാ​ഠം പ​ഠി​ച്ചി​ല്ലെ​ന്നും ജ​ന​ശ​ക്തി​ക്കു മു​ന്നി​ൽ അ​ധി​കാ​ര ശ​ക്തി​ക്കു മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രു​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. പു​തു​വൈ​പ്പി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ(​ഐ​ഒ​സി) നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രെ ര​ണ്ടു ത​വ​ണ​യും പോ​ലീ​സ് ന​ട​ത്തി​യ​ത് മൃ​ഗീ​യ​മാ​യ ലാ​ത്തി​ച്ചാ​ർ​ജാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​രെ​യാ​ണ് പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ച​ത്. താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന എ​ൽ​പി​ജി ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തു സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​വു​മാ​യെ​ത്തി​യ നാ​ട്ടു​കാ​ർ​ക്കു നേ​രേ പ​തി​നൊ​ന്നോ​ടെ പോ​ലീ​സ് അ​തി​ക്ര​മം അ​ഴി​ച്ചു​വി​ട്ടു. ക​ണ്ണി​ൽ​ക്ക​ണ്ട​വ​രെ​യെ​ല്ലാം പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു. പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ സ​ത്രീ​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.

നൂ​റ്റി​മു​പ്പ​തോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ​രി​ക്കേ​റ്റു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ ത​ല​യ്ക്കു സാ​ര​മാ​യി മു​റി​വേ​റ്റി​ട്ടു​ണ്ട്. 


LATEST NEWS