ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നു;  കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരും: പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നു;  കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരും: പിണറായി വിജയന്‍

തിരുവനന്തപുരം : ജപ്പാന്‍ കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത് . നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതല്‍ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറിൽ എത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


LATEST NEWS