ജെസ്നയുടെ തിരോധാനം: ഇന്ന് മലപ്പുറത്ത് തിരച്ചില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെസ്നയുടെ തിരോധാനം: ഇന്ന് മലപ്പുറത്ത് തിരച്ചില്‍
മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയ്ക്കായി പോലിസ് ഇന്ന് മലപ്പുറത്ത് തിരച്ചില്‍ നടത്തും.കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
 
മേയ് 3ന് രാവിലെ 11 മുതല്‍ രാത്രി 8 വരെ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കുംവിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയത്. മറ്റ് ചിലരുമായി ഇവര്‍ സംസാരിക്കുന്നത് കണ്ടെന്നും അവിടെനിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
 
പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ഇത് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയതും വിവരം പോലീസിനെ അറിയിച്ചതും. അന്ന് അവിടെ പരിപാടിക്കെത്തിയ ഒരു സാമൂഹ്യപ്രവര്‍ത്തകനും ഈ സംശയം ഉന്നയിച്ചിട്ടുണ്ട്. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. വലിയ ബാഗും ഇവരുടെ പക്കലുണ്ടായിരുന്നു.
 
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനാണ് പോലീസ് കോട്ടപ്പുറത്തെത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പോലീസ് ആദ്യം ശ്രമിക്കുക. അന്നേ ദിവസത്തെ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചേക്കും. കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ച് കോട്ടപ്പുറത്തെത്തിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഇത് കണക്കാക്കിയാകും അന്വേഷണം.
 
മാര്‍ച്ച് 22നാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജയിംസിനെ കാണാതായത്.കള്‍ മടങ്ങിയെത്തുമെന്നു പ്രതീക്ഷയുണ്ടെന്നു മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്നയുടെ പിതാവ് ജയിംസ് പറഞ്ഞു.
 
താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസിലാകുന്നില്ല. ജെസ്നയെക്കുറിച്ചു വിവരങ്ങൾ ഉള്ളവർക്ക് രഹസ്യമായി അക്കാര്യം അറിയിക്കാൻ മുക്കൂട്ടുതറയിലും ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി കോളജിലുമടക്കം പൊലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. അതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തിലാണ് അന്വേഷണം. മകളെ കാണാതായതിനെ തുടർന്നു പലകോണുകളിൽ നിന്നും മാനസികപീഡനം അനുഭവിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 


LATEST NEWS