സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ ചലച്ചിത്ര താരം ജയസൂര്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിനെതിരെ ചലച്ചിത്ര താരം ജയസൂര്യ

സിനിമയിലെന്ന പോലെ തന്നെ സാമൂഹ്യ കാര്യങ്ങളിലും ഇടപെടുന്ന ഒരാളാണ് ചലച്ചിത്ര താരം ജയസൂര്യ. സ്വകാര്യ ബസ്സുകള്‍ തമ്മിലുള്ള മരണപ്പാച്ചിലിനെതിരെയാണ് താരം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് നേരിട്ടനുഭവിക്കേണ്ടി വന്ന സന്ദര്‍ഭത്തെ ഫേസ്ബൂക്കിലൂടെ
പ്രതിഷേധിക്കുകയായിരുന്നു താരം.

ചെമ്മാട്-കോഴിക്കോട് റൂട്ടിലോടുന്ന നാലകത്ത് എന്ന് പേരുള്ള സ്വകാര്യ ബസ് ഒരു വളവില്‍വെച്ച് ജയസൂര്യ സഞ്ചരിച്ച കാറിനെ അമിതവേഗത്തില്‍ മറികടന്നിരുന്നു. ജയസൂര്യയുടെ കാറിനെ മറികടക്കുന്നതിനിടെ എതിര്‍വശത്തു നിന്നും വന്നൊരു കാര്‍ തലനാരിഴയ്ക്കാണ് ബസ്സിനടിയില്‍ പെടാതെ രക്ഷപ്പെട്ടത്. അന്നേരം ആ കാറിനുള്ളില്‍ നിന്നുമുയര്‍ന്ന ഒരു കുടുംബത്തിന്റെ കൂട്ടനിലവിളി ഇപ്പോഴും തന്റെ ചെവിയിലുണ്ടെന്ന് ജയസൂര്യ പറയുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടം മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാകരുതെന്ന് ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് ഇങ്ങനെയാണ്:

ഇപ്പോ കണ്ട കാഴ്ച.... (കാലിക്കറ്റ്-കാക്കഞ്ചേരി)
ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ച് പോകായിരുന്നു ഒരു ടേണിങ്ങില്‍ വെച്ച് ഒടുക്കത്തെ സ്പീഡില്‍ ഈ ബസ്സ് ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തതാ..... ദാ....മുന്നിലൂടെ വന്ന കാര്‍, കുടുംബമായിട്ട് അങ്ങനെത്തന്നെ ഈ ബസ്സിന്റെ അടിയില്‍ പോകണ്ടതായിരുന്നു...... ഒരു മുടിനാരിഴയക്കാണ് ആ കുടുബം രക്ഷപ്പെട്ടത്... ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോലും എന്റെ ചെവീലുണ്ട്.... എന്റെ ചേട്ടന്‍മാരെ നിങ്ങളും ജീവിയ്ക്കാന്‍ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാവരുത്.......


LATEST NEWS