വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെഡിയു ഇടതുമുന്നണിയിലേക്ക് ചേരുന്നു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ എം പി വിരേന്ദ്രകുമാര്‍ തീരുമാനം അറിയിച്ചു.
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഐക്യകണ്ഠേനയാണ് തീരുമാനം കൈകൊണ്ടത്. നേരത്തെ ജെഡിയു യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
സിപിഐ അടക്കമുള്ള ഘടക കക്ഷികളും ജെഡിയുവിന്റെ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാടിലാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ജെ.ഡി.യുവിന്റെ ഇടതുമുന്നണി പ്രവേശനം സുഗമമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.