യുഡിഎഫ് വിട്ട് ജെഡിയു ഇടതുമുന്നണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഡിഎഫ് വിട്ട് ജെഡിയു ഇടതുമുന്നണിയിലേക്ക്

തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം ജെഡിയു അവസാനിപ്പിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ എംപി വീരേന്ദ്രകുമാര്‍.  തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെഡിയു എല്‍ഡിഎഫ് ചേര്‍ന്ന് പ്രവര്‍ത്തിക്കും. യുഡിഎഫില്‍ ചേര്‍ന്നതുകൊണ്ട് ജെഡിയുവിന് നഷ്ടം മാത്രമാണ് ഉണ്ടായത്. എന്നാല്‍ യുഡിഎഫിനോട് നേട്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ ഇടത് പക്ഷമുന്നണിയാണ് നല്ലത്. യുഡിഎഫിനോട് തങ്ങള്‍ നന്ദി കേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇടതുപക്ഷ മുന്നണി വിട്ട് ഐക്യ ജനാധിപത്യ മുന്നണിയിലെത്തിയപ്പോഴും തങ്ങള്‍ വിലപേശിയിട്ടില്ല. ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നു പോകുന്നതാണ്. പല നിയമസഭാ സീറ്റുകളും യുഡിഎഫിന് അനുകൂലമായത് തങ്ങള്‍ മുന്നണിയിലെത്തിയപ്പോഴാണും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി എല്‍ഡിഎഫിലേക്കു പോകാന്‍ ആലോചിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം ഭാരവാഹിയോഗത്തെ അറിയിച്ചിരുന്നു. മുന്നണിമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ മന്ത്രി കെപി മോഹനനും, മനയത്ത് ചന്ദ്രനും നിലപാടു മാറ്റിയതോടെ ജെഡിയുവില്‍ ഉണ്ടായിരുന്ന വലിയ പ്രതിസന്ധിയാണ് മാറിയത്.

നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനം. രാജിവെച്ച ഒഴിവിലുള്ള രാജ്യസഭ സീറ്റും ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എല്‍ഡിഎഫില്‍ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന.


LATEST NEWS