ജെഡിയുവില്‍ വിമത വിഭാഗം പുതിയ പാര്‍ട്ടിക്ക് ഒരുങ്ങുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജെഡിയുവില്‍ വിമത വിഭാഗം പുതിയ പാര്‍ട്ടിക്ക് ഒരുങ്ങുന്നു 

കൊച്ചി: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള  ജെഡിയുവില്‍ മുന്നണി മാറ്റത്തില്‍ അതൃപ്തിയുള്ളവര്‍ ഒത്തുചേരുന്നു. ഒരു പുതിയ പാര്‍ട്ടിക്കാണ് ഇവര്‍ നീക്കം നടത്തുന്നത്. യുഡിഎഫ് നേതാക്കളുമായി ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. 25ന്  വിമത വിഭാഗം  സംസ്ഥാന സമിതി  വിളിച്ചു കൂട്ടാന്‍ ജെഡിയു യോഗത്തില്‍ ഇറങ്ങിപ്പോന്ന ജനതാദള്‍ (യു) മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ അടക്കമുള്ളവര്‍ തീരുമാനിച്ചിട്ടുണ്ട്.

വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റും മകന്‍ ശ്രേയാംസ് കുമാറിന് കോഴിക്കോട് ലോക്‌സഭാ സീറ്റും നേടാനാണ് ഇടതുമുന്നണിയിലേക്ക് പോകുന്നതെന്ന് ആരോപിച്ചാണ് വിമത വിഭാഗം രംഗത്തുള്ളത്.

 മുന്നണിമാറ്റം അജണ്ടയില്‍ ഉള്‍പ്പെടുത്താതെയാണ് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും വിളിച്ച് ചേര്‍ത്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍   ജോണ്‍ ജോണ്‍ ആരോപിച്ചു. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ വിഷയം അജണ്ടയില്ലായിരുന്നുവെന്നും ജോണ്‍ പറയുന്നു.