ജെസ്നയുടെ തിരോധാനത്തെക്കുറിച്ചന്വേഷിക്കാൻ പോലീസ് ബംഗളൂരുവിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെസ്നയുടെ തിരോധാനത്തെക്കുറിച്ചന്വേഷിക്കാൻ പോലീസ് ബംഗളൂരുവിലേക്ക്

കോട്ടയം: മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർഥിനി ജെസ്നയെ തേടി പോലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്നയെ ബംഗളൂരുവിൽ കണ്ടുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. തിരുവല്ല ഡിവൈഎസ്പി ഉൾപ്പെട്ട ആറംഗ സംഘമാണ് ബംഗളൂരുവിലേക്ക് തിരിച്ചിരിക്കുന്നത്. 

ബംഗളൂരുവിൽ കഴിഞ്ഞ ശനിയാഴ്ച ഒരു യുവാവിനൊപ്പം ജെസ്നയെ കണ്ടുവെന്ന വിവരം ചൊവ്വാഴ്ച രാത്രിയാണ് പോലീസിന് ലഭിക്കുന്നത്. ബംഗളൂരുവിലെ ധർമാരാമിന് സമീപം ആശ്വാസ് ഭവനിൽ ശനിയാഴ്ച ഉച്ചയോടെ ജെസ്ന എത്തിയിരുന്നുവെന്ന് പാലാ സ്വദേശി ജോർജാണ് വിവരം നൽകിയത്. ഇദ്ദേഹം വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. 

ഈ വിവരം ലഭിച്ചതോടെ പോലീസ് ബന്ധുക്കൾ വഴി ജെസ്നയുടെ ചിത്രം ജോർജിനെയും ആശ്വാസ് ഭവനിലെ ജീവനക്കാരെയും വീണ്ടും കാണിച്ചു. ജെസ്നയുടെ ഫോട്ടോയുമായി ആശ്വാസ് ഭവനിൽ എത്തിയ പെണ്‍കുട്ടിക്ക് നല്ല സാമ്യമുണ്ടെന്ന് ഇവർ ഉറപ്പിച്ചതോടെയാണ് പോലീസ് ബംഗളൂരുവിന് തിരിച്ചത്.


LATEST NEWS