കേരളം ഉറ്റുനോക്കുന്ന ജിഷാ കേസിലെ വിധി  ഇന്ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളം ഉറ്റുനോക്കുന്ന ജിഷാ കേസിലെ വിധി  ഇന്ന്‍

കൊച്ചി: കേരളം ഉറ്റുനോക്കുന്ന ജിഷാ കേസിലെ വിധി  ഇന്ന്‍.    നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമാണ് ഏക പ്രതി. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ അന്തിമവാദം നടത്തിയത്.  

പ്രതിക്കെതിരെ പരമാവധി ശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ലഭിച്ച  തെളിവുകള്‍ പ്രകാരം പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന വാദമാണു പ്രതിഭാഗം ഉയര്‍ത്തിയത്.

കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.


LATEST NEWS