ജിഷ്ണുവിന്റെ മരണം: സർക്കാർ നടപടികൾ സ്വീകരിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഷ്ണുവിന്റെ മരണം: സർക്കാർ നടപടികൾ സ്വീകരിക്കും

കോഴിക്കോട്∙ പാമ്പാടി നെഹ്റുകോളജില്‍ ആത്മഹത്യചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ  വീട് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സന്ദർശിച്ചു.മകൻ ഒരിക്കലും കോപ്പി അടിക്കില്ലെന്നു മാതാപിതാക്കൾ അറിയിച്ചു. നന്നായി പഠിക്കുന്ന ആളായിരുന്നു ജിഷ്ണു.ശരീരത്തിലെ മുറിവുകളും മർദനത്തിന്റെ പാടുകളും ദുരൂഹതയുണർത്തുന്നു. ആത്മഹത്യാ കുറിപ്പും അവൻ എഴുതാൻ സാധ്യതയില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ മന്ത്രിയെ അറിയിച്ചു.

അതേസമയം, ജിഷ്ണു കോപ്പി അടിച്ചിട്ടില്ലെന്നു സർവകലാശാല സ്ഥിരീകരിച്ചതായി മന്ത്രി വ്യക്തമാക്കി. നെഹ്റു കോളജിൽ പ്രശ്നങ്ങളുണ്ടെന്നു വ്യക്തമായി. അതിനെത്തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇനി  ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ജിഷ്ണുവിന്റെ  മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി. വീട്ടിൽ 20 മിനിറ്റോളം മന്ത്രി ചെലവഴിച്ചു. ഇ.കെ. വിജയൻ എംഎൽഎയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറാനാണു വിദ്യാഭ്യാസ മന്ത്രിയെത്തിയത്.


LATEST NEWS