ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം : നെഹ്‌റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു.കെ.സ്റ്റീഫനെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണനാണ് അന്വേഷണ ചുമതല. തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയായ ബിജു.കെ.സ്റ്റീഫനെ സസ്‌പെന്‍ഡ് ചെയ്ത കഴിഞ്ഞമാസം ഉത്തരവിറങ്ങിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്ന സസ്‌പെന്‍ഷന്‍. ഡിസംബര്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.


LATEST NEWS