ജിഷ്ണു പ്രണോയ് മരണം: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഷ്ണു പ്രണോയ് മരണം: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്തുകൊണ്ട് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം കേസില്‍ ആരെയും പ്രതി ചേര്‍ത്തില്ല.

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.എെ കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. നിലവില്‍ കേസുകളുടെ ബാഹുല്യമാണെന്നും സി.ബി.എെ കേസ് ഏറ്റെടുക്കാനുള്ള പ്രധാന്യം ഇതിനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.